മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര അറഫ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ എം. എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ യോഗ തെറാപ്പിസ്റ്റ് എം.എ.സജീവൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനി മോഹനൻ, വോളണ്ടിയർ സെക്രട്ടറി ആരിഫ് മുഹമ്മദ്‌ ഇലിയാസ് എന്നിവർ സംസാരിച്ചു.