മൂവാറ്റുപുഴ: നഗരസഭയിലെ മുറികളുടെ വാടക മുനിസിപ്പൽ കൗൺസിൽ അന്യായമായി വർദ്ധിപ്പിച്ചതിനെതിര മുനിസിപ്പൽ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന വ്യാപാരികളുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കും. അന്യായമായ വാടകവർദ്ധനവിനെതിരെ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കൺവെൻഷനെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ, ട്രഷറർ കെ.എം. ഷംസുദ്ദീൻ എന്നിവർ പറഞ്ഞു. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.