മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം മൂവാറ്റുപുഴ കൃഷിഭവന്റേയും ഹൈടെക് അഗ്രോ സർവീസ് സെന്ററിന്റേയും നേതൃത്വത്തിലെ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കം. ഇ.ഇ.സി. മാർക്കറ്റിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിൽ ആരംഭിച്ച ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് നിർവഹിച്ചു. കൃഷി ഓഫീസർ കെ.എം.സൈനുദ്ധീൻ, അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ എം.പി.ബാബു, പ്രസിഡന്റ് അൻഷാജ് തെനാലി, സെക്രട്ടറി സാർജ മൂസ എന്നിവർ പങ്കെടുത്തു.