മൂവാറ്റുപുഴ: മേക്കടമ്പ് ഗവ.എൽ.പി സ്കൂളിൽ വായനവാരാചരണത്തിനും വിദ്യാരംഗം കലസാഹിത്യവേദിക്കും തുടക്കം. എഴുത്തുകാരി സി.എൻ. കുഞ്ഞുമോൾ, നാടൻപാട്ട് കലാകാരനും കവിയുമായ കുമാർ കെ. മുടവൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദിഷാ ബേസിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കാവ്യമേളയും നടന്നു. വാളകം പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി ജോസ് പോൾ വായനസന്ദേശം നൽകി. കുട്ടികളിൽ വായനപരിപോഷണത്തിനും സാഹിത്യാഭിരുചി സൃഷ്ടിക്കുന്നതിനുമായി പുസ്തക പൂക്കളം,ക്ലാസ്സ്‌ ലൈബ്രറി, ലൈബ്രറി സന്ദർശനം, അമ്മ വായന, കാവ്യമേള, പദകേളി, ചിത്രവായന,കഥാ രചന, കവിതാ രചന, വായന ക്വിസ്, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് എം.എൽ. സുനിത പറഞ്ഞു.