ആലുവ: സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാംസമ്മാനം 70 ലക്ഷം രൂപ പെയിന്റിംഗ് തൊഴിലാളിയെ തേടിയെത്തി. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് ബുധനാഴ്ചത്തെ നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായത്.
ആലുവ കൊടവത്ത് കോംപ്ലക്‌സിലെ എം.എസ്.എ ലോട്ടറി ഏജൻസി വിടാക്കുഴ വടക്കുംപുറം വി.കെ. സുനിൽ മുഖേനവിറ്റ എ.ടി 635622 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. വർഷങ്ങളോളമായി സ്ഥിരം ലോട്ടറിയെടുക്കുന്ന കൃഷ്ണകുമാറിന് വല്ലപ്പോഴും ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽബാങ്ക് ശാഖയിൽ കൈമാറി. ഈ തുക ഉപയോഗിച്ച് സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാമെന്ന ആശ്വാസത്തിലാണ് കൃഷ്ണകുമാർ.