കാലടി: ശ്രീശങ്കര കോളേജിൽ കോളേജ് ഡേയുടെ ഭാഗമായി എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ

തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഘർഷം. കോളേജ് വിദ്യാർത്ഥിയല്ലാത്ത അബിൻ എന്നൊരാൾ കോളേജിൽ കെ.എസ്.യുവിന് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട എസ്.എഫ്.ഐക്കാർ അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

തലയ്ക്ക് പരിക്കേറ്റ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എൽബിൻ എൽദോസിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. എസ്.എഫ്.ഐ പ്രവർത്തകരായ പവൻ കൃഷ്ണ, എം.എസ്.അഖിൽ, അതുൽ കൃഷ്ണ, കെ.ഐ.കിരൺ, അർജുൻ സുരേഷ്, ആർ. ഉണ്ണിക്കൃഷ്ണൻ, ജി. ഗാനേഷ് കുമാർ എന്നിവർക്കും അടിയേറ്റിട്ടുണ്ട്. കാലടി പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം തണുപ്പിച്ചത്.