sarit-swapna

കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് നൽകില്ല. ഈയാവശ്യം ഉന്നയിച്ച് ഇ.ഡി നൽകിയ ഹർജി എറണാകുളം അഡി. സി.ജെ.എം കോടതി തള്ളി. സ്വർണക്കടത്ത് പുറത്തുവന്നതിന് പിന്നാലെയാണ് യു.എ.ഇ കോൺസുലേറ്റ് മുഖേന ഡോളർകടത്ത് നടത്തുന്നുണ്ടെന്ന ആരോപണവും ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷ് ഈ ആരോപണം ഉന്നയിച്ചത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ശിവശങ്കർ തുടങ്ങിയവരുടെ പേരുകളും പരാമർശിച്ചിരുന്നു. തുടർന്ന് കസ്റ്റംസ് അന്ന് രജിസ്റ്റർചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ ഡോളർ കടത്തുകേസിൽ ഇനിയും അന്വേഷണം പൂർത്തിയാകാത്തതിനാൽ മൊഴിപ്പകർപ്പ് നൽകുന്നതിനെ കസ്റ്റംസ് എതിർത്തു. തുടർന്നാണ് കോടതി ഈയാവശ്യം തള്ളിയത്.

 ജ​ലീ​ന്റെ​ ​പ​രാ​തി: സ​രി​ത്തി​നെ​ ​ചോ​ദ്യം​ചെ​യ്തു

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​മു​ഖ്യ​പ്ര​തി​ ​പി.​എ​സ്.​ ​സ​രി​ത്തി​നെ​ ​എ​റ​ണാ​കു​ളം​ ​പൊ​ലി​സ് ​ക്ല​ബി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തു.​ ​മു​ൻ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലാ​യി​രു​ന്നു​ ​ചോ​ദ്യം​ചെ​യ്യ​ൽ.
സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ജ​ലീ​ലി​ന്റെ​ ​പ​രാ​തി.​ ​സ്വ​പ്‌​ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നു​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്നി​ട്ടു​ണ്ടോ​ ​എ​ന്നാ​ണ് ​മു​ഖ്യ​മാ​യും​ ​ചോ​ദി​ച്ച​റി​ഞ്ഞ​ത്.
സ​ർ​ക്കാ​രി​നെ​ ​അ​സ്ഥി​ര​പ്പെ​ടു​ത്താ​നും​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ത​ന്നെ​യും​ ​അ​വ​ഹേ​ളി​ക്കാ​നും​ ​നാ​ട്ടി​ൽ​ ​ക​ലാ​പം​ ​ഉ​ണ്ടാ​ക്കാ​നു​മാ​ണ് ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു​ ​ജ​ലീ​ലി​ന്റെ​ ​പ​രാ​തി. വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ന​ട​ത്തി​യ​ ​സ്വ​പ്ന​ ​സു​രേ​ഷും​ ​പി.​സി.​ ​ജോ​ർ​ജു​മാ​ണ് ​കേ​സി​ലെ​ ​മ​റ്റു​ ​പ്ര​തി​ക​ൾ.​ ​ഇ​വ​രെ​യും​ ​ഉ​ട​ൻ​ ​ചോ​ദ്യം​ചെ​യ്യു​മെ​ന്നാ​ണ് ​സൂ​ച​ന.