i

തൃക്കാക്കര: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ വിചാരണ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സിി അജയകുമാർ, സോമൻ വളവക്കാട് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനുമോൻ, സജിവൻ കരിമക്കാട് എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, മണ്ഡലം സെക്രട്ടറി രതീഷ് കുമാർ, മിനി ടീച്ചർ മണ്ഡലം ട്രഷറർ എം.ബിി അനിൽ കുമാർ, ഏരിയാ പ്രസിഡന്റ് സുനിൽ കുമാർ, മഹിളാ മോർച്ച പ്രസിഡന്റ് ബീന കുമാരി, ഒ.ബി.സി മോർച്ച അരുൺകുമാർ എന്നിവർ നേതൃത്വം കൊടുത്തു.