കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ വായനശാലയിലേക്ക് ആകർഷിക്കുന്നതിനായി മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വായനശാല സന്ദർശിച്ചു. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.എൽ പ്ലാസിഡ് ഉദ്ഘാടനം ചെയ്തു. ഏലൂർ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി കുട്ടികൾക്കുള്ള സൗജന്യ മെമ്പർഷിപ്പ് നല്കി. എം.രാധാകൃഷ്ണൻ നായർ വായനസന്ദേശം നല്കി. സെക്രട്ടറി കെ.എച്ച്.സുരേഷ് വായനശാലയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബി.മോഹനൻ കവിതകൾ ആലപിച്ചു. കെ.എച്ച്. സുരേഷ്, ഹരിഹരൻ എന്നിവർ സംസാരിച്ചു.