അങ്കമാലി: കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കറുകുറ്റി-ആഴകം റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് എം.എൽ.എ പറഞ്ഞു.