കോതമംഗലം: കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തും കുട്ടമ്പുഴ സഹകരണബാങ്കും കൃഷിഭവനും സംയുക്തമായി കുട്ടമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്തും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. വാർഡ് മെമ്പർ ഷീല രാജീവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് കെ.കെ. ശിവൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഷൈല പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. അബ്ദുൾ മനാഫ്, കെ.സി. റോയി, ബാങ്ക് സെക്രട്ടറി ബെന്നി, ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു.