അങ്കമാലി-മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ ഇന്നൊവേഷൻ സ്ഥാപനങ്ങൾക്കുള്ള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തിന് ഫിസാറ്റ് ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് സെന്റർ അർഹമായി. 341 സെന്ററുകളിൽ നിന്നാണ് ഫിസാറ്റ് ഇന്നൊവേഷന് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഈ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിൽ നിന്ന് കോളേജ് ചെയർമാൻ പി.ആർ.ഷിമിത്ത് അംഗീകാരപത്രവും രണ്ടു ലക്ഷം രൂപയുടെ ഗ്രാന്റും ഏറ്റുവാങ്ങി. ഇതിനൊപ്പം ഐഡിയ ഫെസ്റ്റിൽ ഫിസാറ്റ് വിദ്യാർത്ഥിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും ലഭിച്ചു. ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്റർ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള അംഗീകാരവും ഫിസാറ്റിന് ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ സ്റ്റാർട്ടപ്പ് സി.ഇ ജോൺ എം. തോമസ്, ഫിസാറ്റ് ഇന്നൊവേഷൻ സെന്റർ നോഡൽ ഓഫീസർ ടോം ആന്റോ, സ്റ്റുഡന്റ് ലീഡ് റിഷി ബി. സനിൽ തുടങ്ങിയവർ പങ്കെടുത്തു.