അങ്കമാലി: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കറുകുറ്റി സർവീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. മാർക്ക്‌ലിസ്റ്റിന്റെയും രക്ഷിതാവിന്റെ ബാങ്ക് മെമ്പർഷിപ്പ് കാർഡിന്റെയും കോപ്പിയോടൊപ്പം 30ന് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ച് ഓഫീസുകളിലോ അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ അറിയിച്ചു.