ചോറ്റാനിക്കര: ടാറ്റാ ഹോസ്പിറ്റലിൽ റോട്ടറി ക്ലബ്ബ് ഇന്റർനാഷണൽ മുളന്തുരുത്തിയുടെ സഹകരണത്തോടെ റോട്ടറി ഫൗണ്ടേഷന്റെ (ഗ്ലോബൽ ഗ്രാൻഡ്) സാമൂഹികപ്രതിബദ്ധതാ ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപയുടെ അതിനൂതന അൾട്രാസൗണ്ട് സ്കാനിംഗ് ആൻഡ് കാൻസർ സ്ക്രീനിംഗ് മെഷീന്റെ പ്രവർത്തനോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സജി കെ.പുതുമന അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ഗവർണർ സാജു പീറ്റർ, ഡോ. നിതിൻ ഫ്രാൻസിസ്, ബാബു ജോസഫ്, ജയശങ്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ.രാജേഷ്, മറിയാമ്മ ബെന്നി, മെഡിക്കൽ റിലീഫ് സൊസൈറ്റി സെക്രട്ടറി ഇ.ചന്ദ്രശേഖരമേനോൻ, വൈസ് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, വിനു പീറ്റർ, പ്രവീൺ കണ്ടന്ത്രയിൽ എന്നിവർ സംസാരിച്ചു.