അങ്കമാലി: അങ്കമാലി പൊലീസിന്റെയും ആലുവ എക്സൈസിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. ആന്റി നർകോട്ടിക് ക്ലബ്ബിന്റെയും സൈക്കിൾ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബൈക്ക് - സൈക്കിൾ റാലി നടന്നത്. ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ഡോ ജോൺ മംഗലത്ത്ഉദ്ഘാടനം ചെയ്തു. എസ്.ഐ പി.വി. സുരേഷ്‌കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പി.ആർ.ഒ കെ.പി ഫ്രാൻസിസ് ലഹരിവിരുദ്ധസന്ദേശം നൽകി.