പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു. 25 അംഗ പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.ടി. ജോണി (പ്രസി‌‌‌ഡന്റ്) പി.ജെ. രാജൻ, എം. ഇബ്രാഹിം കുട്ടി, ടി.വി. ജോഷി, പി.പി. അനൂപ് (വൈസ് പ്രസിഡന്റ്), പി.ബി. പ്രമോദ് (ജനറൽ സെക്രട്ടറി), ഷാജു മാത്യു, പി.ബി. സുരേഷ്, എ.എസ്. മനോജ്, എം.ആർ. സുനിൽ (ജോയിന്റ് സെക്രട്ടറി), ടി.എച്ച്. അൻവർ സാദിഖ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.