കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ആതിര സന്തോഷിനെ മാത്താനം ദേവീക്ഷേത്ര ഭരണസമിതി ആദരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ ചിത്തിര അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ബിനീഷ് അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റടിയിൽ സംസാരിച്ചു.