ആലുവ: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എറണാകുളം റൂറൽ ജില്ലാ അവലോകനയോഗം ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളെ പ്രതിരോധിക്കാനും കുട്ടികളിലെ മാനസികസംഘർഷം പരിഹരിക്കുന്നതിനും കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം ഗുണംചെയ്യുന്നുണ്ടെന്ന് ഐ.ജി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.പി. ഷംസ്, എ.ഡി.എൻ.ഒ പി.എസ്. ഷാബു, കമ്മ്യൂണിറ്റി പൊലീസിംഗ് ഓഫീസർ ചന്ദ്രിക തുടങ്ങിയവർ പ്രസംഗിച്ചു. റൂറൽ ജില്ലയിൽ 52 സ്‌കൂളുകളിലായി 2500 സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണുള്ളത്.