
ആലുവ: എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കെതിരായ അന്യായ പൊലീസ് നടപടിക്കെതിരെ ആലുവ യൂണിയൻ ആസ്ഥാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, ബോർഡ് അംഗം പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, അനിൽകുമാർ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, യൂണിയൻ സൈബർ സേനാ ചെയർമാൻ കെ.ജി. ജഗൽകുമാർ, കോമളകുമാർ, ഒ.എൻ. നാണുക്കുട്ടൻ, കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.