കൊച്ചി: പാലാരിവട്ടം കഫേ ഡി ബാങ്കോക്കിൽ ഒരുമാസത്തെ തായ് ഫുഡ് ഫെസ്റ്റ് തായ്ലാൻഡ് കോൺസൽ ജനറൽ നൈറ്റിറൂജ് ഫോൺപ്രസേർട്ട് ഉദ്ഘാടനം ചെയ്തു. തായ് വിഭവങ്ങളുടെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഫെസ്റ്റിവൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തായ് ഷെഫുമാർ തയ്യാറാക്കുന്ന പ്രശസ്തമായ പാഡ് തായ്, ചിക്കൻ സതയ്, ടോം യൂം സൂപ്പ്, തായ് ഗ്രീൻ കറി, മാംഗോ സ്റ്റിക്കി റൈസ്, ഡിം സം, ബോവസ് തുടങ്ങിയവയാണ് മേളയിലെ പ്രധാന വിഭവങ്ങൾ.