നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ കുന്നുവയൽ ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യാതിഥിയായി. എം.എ. അബ്ദുൾ ജബ്ബാർ, ഷിബി പുതുശ്ശേരി, സിജി വർഗ്ഗീസ്, കവിത വി. ബാബു, മിനി പോളി, ജിജി സൈമൺ, എ.ബി. മനോഹരൻ, വി.എ. സിയാവുദ്ദീൻ, ടി.എച്ച്. അഫ്‌സൽ, ഷഹന ആരിഫ് തുടങ്ങിയവർ സംസാരിച്ചു. എസ്.പി.എം റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. അതേസമയം,
ഉദ്ഘാടന ചടങ്ങ് സി.പി.എം ബഹിഷ്‌കരിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്ഘാടനവുമായി മുന്നോട്ടുപോകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.