പറവൂർ: ജില്ലയെ ഡിമെൻഷ്യ സൗഹൃദനഗരമാക്കുന്നതിന്റെ ഭാഗമായി ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് ബോധവത്കരണക്ളാസ് നടത്തി. ജില്ലാഭരണകൂടവും കൊച്ചി യൂണിവേഴിസിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള നീതിവകുപ്പിന്റെ സഹകണത്തോടെ ബോധി പദ്ധതിയുടെ ഭാഗമായായിരുന്നു ക്ളാസ്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് മാനേജർ പ്രസാദ് എം. ഗോപാൽ, ശാലിക ഗോപകുമാർ എന്നിവർ സംസാരിച്ചു. സൈക്കോളിജിസ്റ്റ് സജന ക്ളാസെടുത്തു. വരാപ്പുഴ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് പങ്കെടുത്തത്.