
കൊച്ചി: കേരളത്തിലാദ്യമായി ഹൃദ്രോഗിയിൽ ഓപ്പൺ ഹാർട്ട് സ്യൂചർ ലെസ് അയോർട്ടിക് പെർസിവൽ വാൽവ് വിജയകരമായി ഘടിപ്പിച്ചു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലാണ് പാലക്കാട് സ്വദേശിനിയായ സുധ (55) യിലാണ് ശസ്ത്രക്രിയ നടത്തിയത്.
ആസ്റ്റർ മെഡ്‌സിറ്റി കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ, അനസ്തീഷ്യ ക്രിട്ടിക്കൽകെയർ വിഭാഗം മേധാവി ഡോ. സുരേഷ് ജി. നായർ, കാർഡിയാക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. ജോർജ് വർഗീസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിലെ അയോർട്ടിക് വാൽവിൽ കാൽസ്യം അമിതമായി അടിഞ്ഞുകൂടുന്ന കാൽസിഫിക് അയോർട്ടിക് വാൽവ് എന്ന രോഗമായിരുന്നു സുധയ്ക്ക്. തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുകയായിരുന്നു പോംവഴി. ശസ്ത്രക്രിയ പൂർത്തിയാക്കി ആരോഗ്യവതിയായി സുധ ആശുപത്രി വിട്ടു.