മൂവാറ്റുപുഴ: വില്ലുവണ്ടികൾ ദിശമാറിയോടുന്നു എന്ന ജോസ് പീറ്ററുടെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാഡമിയിൽ നടക്കും. പ്രൊഫ. വിൻസന്റ് മാളിയേക്കൽ എഴുത്തുകാരനായ പി.സി. ജോർജിന് നൽകി പ്രകാശിപ്പിക്കും. ഡോ. സിൽവിക്കുട്ടി ജോസഫ്, ജയിൻ സി ജോൺ എന്നിവർ പുസ്തകം പരിചയപ്പെടുത്തും. ടി. സി. ജോർജ് അദ്ധ്യക്ഷത വഹിക്കും. അസീസ് കുന്നപ്പള്ളി സംസാരിക്കും.