പള്ളുരുത്തി: വായന മാസാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് ചെല്ലാനം പുത്തൻതോട് വിദ്യാരംഗം കലാസാഹിത്യവേദി കടൽത്തീരത്ത് കഥാവായന സംഘടിപ്പിച്ചു. ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന കഥയാണ് വായിച്ചത്. വായനയ്ക്കുശേഷം കഥയെക്കുറിച്ചുള്ള ചർച്ചയും നടന്നു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോർഡിനേറ്റർ എം.പി. സീന, ഷീബ.എസ്, മേരി ഹെലൻ, ഷിനി അലക്സ്, നിമ്മി കൈലാസ്, നിഷ എം.കെ എന്നിവർ പങ്കെടുത്തു.