പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണബാങ്കിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ കാഷ് അവാർഡ് നൽകുന്നു. ഗവ. സ്കൂളിൽ പഠിച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം ജൂലായ് എട്ടിന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ അപേക്ഷ നൽകണം.