പറവൂർ: പറവൂർ ഡോൺബോസ്കോ പള്ളിയിൽ തിരുഹൃദയ ഊട്ടുതിരുനാളിന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. പൊന്തിഫിക്കൽ ദിവ്യബലി, വചനപ്രഘോഷണം എന്നിവ നടത്തി. ഇന്ന് രാവിലെയും വൈകിട്ടും ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. തിരുനാൾദിനമായ നാളെ രാവിലെ ദിവ്യബലിക്കും നൊവേനക്കുംശേഷം ഊട്ടുസദ്യ ആശീർവാദത്തിനും പൊന്തിഫിക്കൽ ദിവ്യബലിക്കും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ നേതൃത്വം നൽകും. സ്കോളർഷിപ്പ് വിതരണവും നടക്കും.