പെരുമ്പാവൂർ: അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് പെരുമ്പാവൂർ ടൗൺ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ അടിയന്തരാവസ്ഥയുടെ 47-ാം വാർഷികവും സമര സേനാനികളുടെ സംഗമവും നടത്തും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കൊളത്തേരി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ആർ. രാജേഷ്, ഒ.കെ. ബാബു, പി.വി. പരമേശ്വരൻ, ടി. ജവഹർ എന്നിവർ പങ്കെടുക്കും.