പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് തോമസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. കുറുപ്പുംപടി എസ്.ഐ സി.എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗത്തെകുറിച്ചും അതിന്റെ ഭവിഷ്യത്തുക്കളെകുറിച്ചും ക്ലാസ് നടന്നു. ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച വിദ്യാർത്ഥികളുടെ റാലിയും ഫ്ലാഷ് മോബും ആകർഷകമായി. സ്‌കൂൾ മാനേജർ ഫാദർ ജോൺ പുത്തൂരാൻ, പ്രിൻസിപ്പൽ ആൻലി ജോൺ എന്നിവർ സംസാരിച്ചു.