കൊച്ചി: ഭാരതീയ വിദ്യാഭവന്റെ കേരളത്തിലെ ആദ്യ വിദ്യാലയമായ ഭവൻസ് വിദ്യാമന്ദിർ എളമക്കര സുവർണ ജൂബിലി ആഘോഷനിറവിൽ. 27ന് സ്കൂളിൽ നടക്കുന്ന 'സുവർണ്ണശോഭ' ചടങ്ങിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ ആരംഭിക്കും. മുംബയ് ഭാരതീയ വിദ്യാഭവൻ ജോയിന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം നിർവഹിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൊച്ചി മേയർ അഡ്വ. അനിൽകുമാറും മുഖ്യാതിഥികളാകും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് എന്നിവർ പങ്കെടുക്കും. എളമക്കര ഭവൻസ് വിദ്യാമന്ദിർ 1972ലാണ് ആരംഭിച്ചത്. ആദ്യകാല സാരഥികളായ ആർ. മാധവൻ നായർ, വാസുദേവൻ പിള്ള, ഡോ.പി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വളർന്നു. ജില്ലയിൽ ആറ് വിദ്യാലയങ്ങൾ കൂടി സ്ഥാപിച്ചു.