snvhss-paravur-copy

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്‌കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസായവർക്ക് തുടർപഠന കോഴ്സുകളും ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഏകജാല സംവിധാനത്തെ സംബന്ധിച്ചും അവബോധം ലഭിക്കുന്നതിന് ഫോക്കസ് പോയിന്റ് നടത്തി. സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിൽ സെന്ററും ലിറ്റിൽ കൈറ്റ്സും സംയുക്തമായാണ് ഫോക്കസ് പോയിന്റ് സംഘടിപ്പിച്ചത്.

എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ.ബിജു, പ്രിൻസിപ്പൽ വി. ബിന്ദു, ഡി. ബാബു, പി.കെ. സൂരജ് എന്നിവർ സംസാരിച്ചു.

കരിയർ ഗൈഡൻസ് ക്ലാസിന് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രമോദ് മാല്യങ്കരയും ഏകജാലകം ക്ളാസിന് ബിജു വിജയനും നേതൃത്വം നൽകി.