പെരുമ്പാവൂർ: കോലഞ്ചേരി മെഡിക്കൽ കോളേജിന്റെയും നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും ആഭിമുഖ്യത്തിൽ നാളെ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തും. രാവിലെ 9 മണിക്ക് എസ്.എൻ. ഡി.പി പെരുമ്പാവൂർ ടൗൺ ശാഖാ അങ്കണത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ശാഖാ ഹാളിൽ റാലി സമാപിക്കും. തുടർന്ന് നടക്കുന്ന യോഗത്തിൽ എസ്.എൻ.ഡി. പി പെരുമ്പാവൂർ ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.മനോഹരൻ, ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറം മുൻ സംസ്ഥാന ട്രഷറർ സുനിൽ മാളിയേക്കൽ, ഗുരുധർമ്മ പ്രചരണ സഭാ ജില്ലാ സെക്രട്ടറി എം.ബി. രാജൻ,പെരുമ്പാവൂർ സംസ്‌കാരിക വേദി ട്രഷറർ എ.കെ. അജിതൻ, ഗുരുകുലം സ്റ്റഡിസർക്കിൾ താലൂക്ക് ഭാരവാഹികളായ എ.കെ. മോഹനൻ, എം.എസ്. പദ്മിനി, ശ്രീകല സജി, ശ്രീനാരായണ സംസ്‌കാരിക സമിതി മുൻ ജില്ലാ പ്രസിഡന്റ് എം.എം. ഓമനക്കുട്ടൻ, ഗുരുകുല ബാലലോകം കൺവീനർ കെ.എസ്. അഭിജിത് എന്നിവർ പങ്കെടുക്കും. പ്രൊഫ. ഇ. നാരായണ കൈമൾ സന്ദേശം നൽകും. കോലഞ്ചേരി ഡിഅഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടറും യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ മാസ്റ്റർ ട്രെയ്നറുമായ ഫ്രാൻസിസ് മൂത്തേടൻ, ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകും.