കാലടി: സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. വാഹനാപകടത്തിൽ മരിച്ച സി.പി.എം വടക്കുംഭാഗം ഈസ്റ്റ് ബ്രാഞ്ച് അംഗം കെ. ജെ.വർഗീസിന്റെ കുടുംബത്തിനാണ് വീട് കൈമാറിയത്. അഡ്വ. ബിബിൻ വർഗീസ് അദ്ധ്യക്ഷനായി. രാജു അമ്പാട്ട്, കെ.സി. വർഗീസ് എന്നിവർ പങ്കെടുത്തു.