കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ പദ്ധതി രൂപീകരണ ഗ്രാമസഭാ യോഗങ്ങൾ പൂർത്തിയായി.17 വാർഡുകളിലെയും ഗ്രാമസഭകളും ഭിന്നശേഷി, വയോജന, വനിതാ പ്രത്യേക ഗ്രാമസഭാ യോഗങ്ങളും ചേർന്നു. വാർഷിക പദ്ധതി നിർദ്ദേശങ്ങൾക്കു രൂപം നൽകാൻ ഉദ്ദേശിച്ചുള്ള ഗ്രാമസഭകൾക്ക് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് അശോക കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, ഓമന നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.