പെരുമ്പാവൂർ: പനിച്ചയം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി ഇൻചാർജ് പത്മാവതിക്കും ലാബ് അസിസ്റ്റന്റ് സി.എ. സോമനും യാത്രഅയപ്പ് നൽകി. സോമൻ 41 വർഷത്തെ സേവനത്തിന് ശേഷവും പത്മാവതി 38 വർഷത്തെ സേവനത്തിനും ശേഷവുമാണ് വിരമിച്ചത്. അനുമോദന സമ്മേളനത്തിൽ, പത്മാവതിക്ക് ഡയറി ഡവലപ്പ്‌മെന്റ് ഓഫീസർ റെജിന മെമെന്റോ നൽകി. സോമന് ക്ഷീരസംഘത്തിന്റെ മുൻ പ്രസിഡന്റ് ഗംഗാധരൻ മെമെന്റൊ കൈമാറി.

സംഘം പ്രസിഡന്റ് ചന്ദ്ര ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് അംഗം സുബി ഷാജി ഉദ്ഘാടനം ചെയ്തു. അശമന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, മുൻപ്രസിഡന്റുമാരായ ഗംഗാധരൻ, ജെയിംസ്, കെ.വി. വറുഗീസ്, രാജൻ പലമാലി, കുഞ്ഞുമുഹമ്മദ്, എ.എൻ. രാജീവ് എന്നിവരെ പൊന്നാടയണിയിച്ചു. സംഘം ഡയറക്ടർ മോഹൻദാസ്, എ.എൻ.രാജീവ്, സെക്രട്ടറി മീനു എന്നിവർ സംസാരിച്ചു.