കോതമംഗലം: കുട്ടമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു. കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഗ്രോബാഗും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. വാർഡ് അംഗം ഷീല രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.ശിവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി, വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി.റോയി, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി, ബാങ്ക് ഡയറക്ടർ ഷിബു, സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ മനാഫ്, കൃഷി ഓഫീസർ സി.എം.ഷൈല, അസി. കൃഷി ഓഫീസർ ഇ.കെ.മണി, കൃഷി അസിസ്റ്റന്റ് ബിനീഷ് എന്നിവർ സംസാരിച്ചു.