മൂവാറ്റുപുഴ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജോയി മാളിയേക്കന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വസതിയിലെത്തി അനുശോചനം അറിയിച്ചു. എം.പിമാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ , ജെബി മേത്തർ, എം.എൽ.എമാരായ ഡോ.മാത്യു കുഴൽനാടൻ, കെ.ബാബു, പി.സി.വിഷ്ണുനാഥ്, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, റോജി .എം . ജോൺ, അൻവർ സാദത്ത്, ടി.ജെ.വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ, മുനിസിപ്പൽ ചെയർമാൻമാരായ പി.പി.എൽദോസ്, എം.ഒ.ജോൺ (ആലുവ) മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ, വി.ജെ.പൗലോസ്, ഡി.സി.സി പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, സി പി.മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജയ്സൺ ജോസഫ് (വീക്ഷണം മാനേജിംഗ് ഡയറക്ടർ), അബ്ദുൽ മുത്തലീബ്, റോയി കെ. പൗലോസ്, കേരള കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് ജോർജ് , ഷിബു തെക്കുംപുറം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, യു.ഡി.എഫ് ചെയർമാൻ കെ.എം.സലീം, സി.പി.എം നേതാക്കളായ പി.ആർ.മുരളീധരൻ , കെ.പി.രാമചന്ദ്രൻ, എം.ആർ.പ്രഭാകരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോസ് പെരുമ്പള്ളിക്കുന്നേൽ, സലീം ഹാജി, മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ, യൂത്ത് കോൺഗ്രസ് ടിറ്റോ ആന്റണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അനുശോചനമറിയിച്ചു. മൂവാറ്റുപുഴ പ്രസ്ക്ലബ്ബിന് വേണ്ടി സെക്രട്ടറി മുഹമ്മദ് ഷഫീക്ക് റീത്ത് സമർപ്പിച്ചു. കദളിക്കാട് ചേർന്ന അനുശോചന യോഗത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ പങ്കെടുത്തു.