കളമശേരി: ഗവ.മെഡിക്കൽ കോളേജ് അശുപത്രിയിൽ ഡി വാർഡിലെ ടോയ്‌ലറ്റിൽ കോതമംഗലം, ഇഞ്ചക്കണ്ടം,​

പിണ്ടിമന,​ കണ്ടോത്തിപടിക്കൽ വീട്ടിൽ തങ്കപ്പനെ (77) ഇടത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 18ന് രാത്രിയാണ് ചികിത്സയ്ക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മരിച്ചനിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തു.