 
പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമ സ്ഥാപകനായ കുമാരസ്വാമിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സ്‌നേഹസംഗമവും വിജ്ഞാനസദസും നടത്തി. ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ അനിലൻ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ പുൽപ്പാനി അദ്ധ്യക്ഷതവഹിച്ചു. കൂടൽ ശോഭൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സ്‌നേഹസംവാദത്തിൽ ഇന്ദ്രസേനൻ ചാലക്കുടി, സുനിൽ മാളിയേക്കൽ, കെ.എൻ. ബാബു, എം.എം. ഓമനക്കുട്ടൻ, കെ.എസ്. അഭിജിത് എന്നിവർ സംസാരിച്ചു.