
ആലുവ: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് (യു.സി. കോളേജ്) സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.
ആന്ധ്ര പ്രദേശിൽ നടന്ന വനിതാ വിഭാഗം സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ മഹാത്മാഗാന്ധി സർവകലാശാലയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗങ്ങളായ 11 യു.സി കോളേജ് താരങ്ങളേയും കലോത്സവം, നാടകോത്സവം തുടങ്ങിയവയിൽ മികവ് പുലർത്തിയവരെയും ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റെവ. തോമസ് ജോൺ സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വിദ്യ രവീന്ദ്രനാഥൻ സംബന്ധിച്ചു. മുൻ വർഷത്തെ കോളേജ് യൂണിയൻ മൂന്നു ടി.വികളും ഡിജിറ്റൽ ഡിസ്‌പ്ലേ യൂണിറ്റും കോളേജിന് കൈമാറി.
സെന്റ് സേവ്യേഴ്‌സ് കോളേജ്
മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സർവകലാശാല കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ആദരിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വിജയികൾക്ക് ഉപഹാരം നൽകി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് ജേതാക്കളായ എം. ചിത്രതാര, അഖില സന്തോഷ്, റമീസ ലത്തീഫ്, ക്രിസ് ഡയാന, ചെറിസ് മെജോ, ശ്രുതി സാബു, മേഘ അനിൽ കുമാർ, ഹർഷ മരിയ അലക്സ്, അഖില സുനിൽ രാജ്, കെ.എ. മേഘ, പി.കെ. സാദിയ, അനീന മോൻസൻ, അഞ്ജലി രഘു, ഫാത്തിമ നസ്രിൻ, എയ്ഞ്ചൽ സാൻഡ്രിയ കൊറയ, ഹുദ അബ്ദുൾ കരിം, പി.എ. സെയ്ൻ, അഫ്‌നാൻ അബ്ദുൾ സലാം എന്നിവരെയാണ് ആദരിച്ചത്.
യൂണിയൻ അഡ്വൈസർ ശ്രുതി ഫ്രാൻസിസ്, ഡോ. ആനി ഫെബി, കോളേജ് ചെയർപേഴ്‌സൺ അതാലിയ ബെന്നി എന്നിവർ സംസാരിച്ചു.