sndp
എടയപ്പുറം ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ

ആലുവ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടയപ്പുറം ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളും പുസ്തകങ്ങളുടെ ക്രമീകരണങ്ങളും കുട്ടികൾക്ക് നവ്യാനുഭവമായി. ഗ്രന്ഥശാലാ സെക്രട്ടറി സി.എസ്. അജിതൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. ഷീല, അദ്ധ്യാപകരായ കെ.ബി. ഷീബ, കെ.എസ്. ഷിൻജു, ജെ.ആർ. ബാദിഷ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ ബാലവിഭാഗം കോ ഓർഡിനേറ്റർ ലക്ഷ്മി സാജു സ്വാഗതവും കെ.കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.