
വൈപ്പിൻ:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.ബി. സജീവൻ വികസന കാഴ്ചപ്പാടും സമീപനവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ രാധിക സതീഷ് കരട് പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ,വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ,ഗ്രാമപഞ്ചായത്ത് അംഗം ഷീല ഗോപി ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ,സെക്രട്ടറി ജി.മധു എന്നിവർ പ്രസംഗിച്ചു.