കാലടി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് മലയാറ്റൂർ -നീലീശ്വരം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മലയാറ്റൂർ-നീലീശ്വരം മണ്ഡലം പ്രസിഡന്റ് പോൾസൺ കാളാംപറമ്പിൽ അദ്ധ്യക്ഷനായി. കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, അഡ്വ.കെ. ബി.സാബു, ബിജു കണിയാംകുടി, ബിജു ചിറയത്ത് എന്നിവർ പങ്കെടുത്തു.