വൈപ്പിൻ: പഞ്ചമി സ്വയം സഹായസംഘത്തിന്റെ വൈപ്പിൻ യൂണിയൻ കൺവെൻഷൻ നാളെ രാവിലെ പത്തിന് എടവനക്കാട് സർവീസ് സഹകരണബാങ്ക് മിനി ഹാളിൽ കെ.പി.എം. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി.സെക്രട്ടറി പ്രശോഭ് ഞാവേലി, സംസ്ഥാന കമ്മിറ്റിഅംഗം ടി.എ. വേണു, യൂണിയൻ പ്രസിഡന്റ് എൻ.കെ. ചന്ദ്രൻ, സെക്രട്ടറി എൻ.ജി. രതീഷ്, പഞ്ചമി സംസ്ഥാന കമ്മിറ്റിഅംഗം രമ പ്രതാപൻ, യൂണിയൻ കോ ഓർഡിനേറ്റർ ഉഷ രാജൻ, അസി.കോ ഓർഡിനേറ്റർ ബിന്ദു സുബാഷ് തുടങ്ങിയവർ പങ്കെടുക്കും.