
കോലഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന പ്ലസ്‌വൺ വിദ്യാർത്ഥി മരിച്ചു. എഴിപ്രം കുഴിവേലിൽ കെ.സി. ജോർജ്ജിന്റെ മകൻ എൽദോ ചാക്കോ ജോർജാ(17)ണ് മരിച്ചത്. മേയ് 9ന് വീടിന് മുന്നിലുള്ള പഞ്ചായത്ത് റോഡിൽ കരിയില കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും എറണാകുളം മെഡിക്കൽ സെന്ററിലും വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. കടയിരുപ്പ് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥിയായിരുന്നു. മാതാവ്: റീന ജോർജ്ജ്. സഹോദരി: അൻസു അന്ന ജോർജ്ജ്.