വരാപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ പച്ചക്കറിത്തൈകൾ നട്ടു. ഇൻസ്‌പെക്ടർ ജെ.എസ്. സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ പി. സുരേഷ്, സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ കെ.കെ. കൃഷ്ണകുമാർ, എ.എസ്.ഐമാരായ സി.ഡി. വിനിൽകുമാർ, കെ.ജെ. ബിജു, വരാപ്പുഴ കൃഷി ഓഫീസർ എസ്.എം.ചാന്ദിനി, കൃഷി അസിസ്റ്റന്റുമാരായ എം.എസ്.സീന, ഷീന ഫ്രാൻസിസ്, പെസ്റ്റ് സ്‌കൗട്ട് ദിനേഷ് സഹദേവൻ എന്നിവർ പങ്കെടുത്തു.