തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മ 'പൂർണ വിചാരവേദി'യുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് തൃപ്പൂണിത്തുറ എൻ.എം ഫുഡ് വേൾഡ് ഹാളിൽ നടക്കും. അടിയന്തരാവസ്ഥയിൽ പോരാടിയ തൃപ്പൂണിത്തുറയിലെ മുന്നണി പോരാളികളെ ചടങ്ങിൽ ആദരിക്കും. പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ഇളങ്കുന്നപ്പുഴ ദാമോദര ശർമ ഉദ്ഘാടനം ചെയ്യും. അടിയന്തരാവസ്ഥ വിരുദ്ധ സമരസേനാനിയും പത്രപ്രവർത്തകനുമായ ടി.സതീശൻ, ലക്ഷ്മീഭായി ധർമപ്രകാശൻ, ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി എം.മോഹനൻ, സെക്രട്ടറി എ.ആർ.വിവേകാനന്ദൻ, എം.കെ.സതീശൻ എന്നിവർ സംസാരിക്കും.