തൃപ്പൂണിത്തുറ: രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധം നടത്തി. കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംഗ്‌ഷൻ വഴി കിഴക്കേകോട്ടയിൽ സമാപിച്ചു. കെ.ബാബു എം.എൽ.എ, ഐ.കെ.രാജു, ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, ജില്ലാ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി.നായർ, ആർ.കെ.സുരേഷ് ബാബു, സി.എ.ഷാജി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനീല സിബി, മണ്ഡലം പ്രസിഡന്റുമാരായ പി.സി.പോൾ, സി.ഇ.വിജയൻ, സജു പൊങ്ങലായി, കെ.കേശവൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ.ദേവരാജൻ, ബ്ലോക്ക് ഭാരവാഹികളായ ഡി.അർജുനൻ, കെ.ബി.വേണുഗോപാൽ, പി.പി.സന്തോഷ്, പി.സി.സുനിൽകുമാർ, ഇ.എസ്.സന്ദീപ്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോമിനി സണ്ണി, തുടങ്ങിയവർ നേതൃത്വം നൽകി.