പനങ്ങാട്: വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ചേപ്പനത്ത് പന്തംകോളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജയൻ ജോസഫ്, ലിജു പൗലോസ്, ടെൻസൻ എന്നിവർ നേതൃത്വം നൽകി. ചേപ്പനം സൗത്ത് കോളിനിയിൽ ചേർന്ന സമാപന യോഗത്തിൽ കോൺഗ്രസ്‌ കുമ്പളം മണ്ഡലം പ്രസിഡന്റ്‌ എൻ.പി. മുരളീധരൻ, സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.എം. ദേവദാസ്, ജോസ് വർക്കി, എം.വി. ഹരിദാസ്, സി.എക്സ്. സാജി, എൻ.എൻ. രമേശൻ, എം.ഐ. കരുണാകരൻ എന്നിവർ സംസാരിച്ചു.