കോതമംഗലം: നഗര മദ്ധ്യത്തിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷം. ആയിരക്കണക്കിന് ബസ് യാത്രക്കാരും വിദ്യാർത്ഥികളും നായ ശല്യംമൂലം വലയുകയാണ്.

മാല്യനങ്ങൾ വലിച്ചെറിയുന്നതാണ് ബസ് സ്റ്റാൻഡിൽ നായ ശല്യം വർദ്ധിക്കാൻ കാരണം. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിലേക്ക് സ്റ്റാൻഡിൽ നിന്ന് കയറുന്ന പടികൾക്ക് സമീപം ഹോട്ടലുകളിൽ നിന്നുൾപ്പടെ മാലിന്യങ്ങൾ തള്ളുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽപോലും നായകൾ വിലസുകയാണ്. പ്രധാന റോഡുകളിലും നായ ശല്യമുണ്ട്.യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു നടപടിയും അധികാരികൾ കൈക്കൊള്ളുന്നില്ലെന്ന ആരോപണം ശക്തമാണ്.
അടിയന്തരമായി നായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.